പാലക്കാട്: ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
പാലക്കാട് സ്വദേശിയായ യുവതിയാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്.
ലൈംഗിക പീഡന പരാതി ഉയരുകയും ഒളിവിൽ പോകുകയും ചെയ്ത ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിനു വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിനു ശേഷം ആദ്യം പോയതും രാഹുലിനെ കാണാൻ വേണ്ടിയാണ്.